ആദിവാസികളുടെ മേല്‍ കൈവെയ്ക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി ബാലന്‍; കുറ്റവാളികള്‍ ഏത് പാര്‍ട്ടിയില്‍പെട്ടവരായാലും കടുത്ത നടപടിയെടുക്കും

തൃശൂര്‍: ആദിവാസികളുടെ മേല്‍ കൈവെയ്ക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍.

നിയമം കൈയിലെടുക്കാന്‍ ആരേയും സമ്മതിക്കില്ല. മധുവിന്റെ കൊലപാതകത്തിനുത്തരവാദികള്‍ ആയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഇതിനകം രണ്ടുപേര്‍ അറസ്റ്റിലായി. നാലുപേര്‍ കസ്റ്റഡിയിലുണ്ട്. എല്ലാ പ്രതികളേയും ഉടനെ പിടികൂടും. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമതലയെന്നും എകെ ബാലന്‍ പറഞ്ഞു.

വിഷയത്തില്‍ പാലക്കാട് കലക്ടറോടും പൊലീസ് സുപ്രണ്ടിനോടും വിശദീകരണം തേടി.

പാവപ്പെട്ട ആദിവാസികളുടേയും പട്ടികജാതിക്കാരുടേയും മേല്‍ ആര്‍ക്കും വന്ന് കൈവെയ്ക്കാന്‍ അനുവദിക്കില്ല. അത്തരക്കാര്‍ ഏത് പാര്‍ട്ടിയില്‍പെട്ടവരായാലും കടുത്ത നടപടിയെടുക്കും. മധു മരിച്ചത് പൊലീസ് കസ്റ്റഡിയിലിരിക്കെ ആയതിനാല്‍ മജിസ്ട്രീരിയല്‍ അന്വേഷണവും നടത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here