പ്രിയ ഒരു പോസ്റ്റിന് വാങ്ങുന്നത് എട്ടു ലക്ഷം രൂപ; വെളിപ്പെടുത്തലില്‍ ഞെട്ടി താരലോകം; തുക ബോളിവുഡ് താരങ്ങളെക്കാള്‍ കൂടുതല്‍

അഡാര്‍ ലൗവിലെ പാട്ടിനിടയിലെ പ്രിയ വാര്യരുടെ ഭാവപ്രകടനങ്ങളാണ് അവളെ ആരാധകരുടെ ഓമനയാക്കിയത്.

കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്. പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ ലോകമാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു.

‘പൊന്നു സാറെ, ഓള് തട്ടമിട്ടുകഴിഞ്ഞാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല’ തട്ടത്തിന്‍ മറയത്തിലെ ഈ ഡയലോഗ് പ്രിയ ചിരിച്ചാല്‍ പിന്നെ മറ്റൊന്നും വേണ്ട എന്ന് മാറ്റിയെഴുതുകയാണ് കട്ട ഫാന്‍സ്. പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിയ പ്രിയ മലയാള സിനിമയില്‍ പുതിയ ചരിത്രം തീര്‍ക്കുന്നത് കാത്തിരിക്കുകയാണ് സിനിമാ ലോകം.

ഇപ്പോഴിതാ, മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു.

പ്രിയ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് എട്ടു ലക്ഷം രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ അനലിസ്റ്റായി ഗബ്ബാര്‍ സിംഗ് ആണ് ഈ വിവരം പുറത്തുവിട്ടത്.

പ്രിയാ തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിന് എട്ടു ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇത് ബോളിവുഡ് താരങ്ങളെക്കാള്‍ കൂടുതലാണെന്നാണ് ഗബ്ബാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ പ്രസിദ്ധയായ പ്രിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വണ്‍ പ്ലസ്, പ്രിന്‍ങ്കിള്‍സ് എന്നിങ്ങനെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ പ്രമോഷനും നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News