ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍; സത്യം തെളിഞ്ഞതോടെ രണ്ടു പ്രവാസി മലയാളികള്‍ തിരികെ നാട്ടില്‍

കൊച്ചി: ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ഒമാന്‍ ജയിലില്‍ കഴിയേണ്ടി വന്ന രണ്ട് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി.

കൊല്ലം സ്വദേശി ഷാജഹാന്‍, ആലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍ എന്നിവരാണ് മോഷണക്കേസ് ആരോപിക്കപ്പെട്ട് 20 വര്‍ഷം തടവില്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെയും ഉറ്റവരെയും നേരില്‍ കണ്ട നിമിഷങ്ങള്‍ വികാരഭരിതമായി.

സന്തോഷ് കുമാറിനും ഷാജഹാനും ഇത് രണ്ടാം ജന്മം കൂടിയാണ്. ചെയ്യാത്ത കുറ്റത്തിന് ഒമാന്‍ ജയിലില്‍ 20 വര്‍ഷം കഴിയേണ്ടി വന്നപ്പോള്‍ നഷ്ടപ്പെട്ടത് ജീവിതത്തിന്റെ നല്ലൊരു ഭാഗം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ ഉറ്റവരെയും കുടുംബത്തെയും കണ്ടപ്പോര്‍ പൊട്ടിക്കരഞ്ഞു.

പിന്നീട് കരച്ചില്‍ സന്തോഷത്തിന് വഴിമാറി. പാക്കിസ്ഥാനികളായ രണ്ട് പേര്‍ ബാങ്ക് കൊള്ളയടിക്കുകയും രണ്ട് ഒമാനികളെ കൊലപ്പെടുത്തുകയും ചെയ്തതാണ് ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കിയത്.

സന്തോഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാനികള്‍ ബാങ്ക് കുത്തിത്തുറന്നതെന്ന് തെളിഞ്ഞതോടെ ഇരുവരും ജയിലില്‍ അകപ്പെടുകയായിരുന്നു.

ജീവപര്യന്തം ശിക്ഷയില്‍ നിന്നും മോചിതനായ ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം വേണമെന്നാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here