ഓറിയന്റല്‍ ബാങ്കിലും വായ്പ തട്ടിപ്പ്; ദ്വാരക ദാസ് ജ്വല്ലറിയുടമകള്‍ മുങ്ങിയത് 390 കോടിയുമായി

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ ഓറിയന്റല്‍ ബാങ്കിലും വായ്പ തട്ടിപ്പ്.

ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിക്കെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. 390 കോടി രൂപ വായ്പ എടുത്ത ശേഷം ഉടമകളായ സഭ്യ സേത്ത്, റീത്ത എന്നിവര്‍ മുങ്ങിയെന്നാണ് പരാതി.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് നല്‍കിയ പരാതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് ബാങ്ക് സിബിഐക്ക് പരാതി നല്‍കിയത്. ഇതില്‍ കഴിഞ്ഞദിവസമാണ് സിബിഐ കേസെടുത്തത്.

ഇതുവരെ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സിബിഐ നീരവ് മോഡി, വിക്രം കോത്താരി എന്നിവരുടെ തട്ടിപ് പുറത്തായ സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. കമ്പനി ഉടമകളായ സഭ്യ സേത്, റീത സേത്. കൃഷ്ണ കുമാര്‍ സിംഗ്, രവി കുമാര്‍ സിങ്, എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ആഭരണങ്ങള്‍ വാങ്ങുന്നതിന് ഇവര്‍ ബാങ്കിന്റെ കത്തുകളും, വ്യജ ക്രെഡിറ് കാര്‍ഡുകളും ഉയഅയോഗിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇവരെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

അതിനിടയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കമ്പനി നിയമ ട്രൈബ്യൂണലിന് കമ്പനികാര്യ മന്ത്രാലയം കത്തയച്ചു. ഇന്നലെ നീരവ് മോദിയുടെ 44 കോടിയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

അതിനിടയില്‍ ഗീതങ്ങളി ഷോറൂമിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് മെഹ്ല്‍ ചോക്‌സി അറിയിച്ചു. അസിസ് ആന്റി മരവിപ്പിച്ചതിനാല്‍ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും, വേറെ ജോലി നോക്കിക്കൊള്ളാനും കാണിച് മെഹ്ല്‍ ചോക്‌സി ജീവനക്കാര്‍ക്ക് കത്തെഴുതി.

തനിക്കെതിരെയുള്ള കേസുകള്‍ അടിസ്ഥാന രഹിതമാണെന്നും നിരപരാധിയാണെന്നുമാണ് ചോക്‌സിയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News