കേരള വിസിയായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ചുമതലയേറ്റു; പരീക്ഷാഫലം അടിയന്തിരമായി പ്രസിദ്ധീകരിക്കുന്നതിന് മുന്‍ഗണന

കേരളാ സര്‍വ്വകലാശാലയിലെ മുടങ്ങി കിടക്കുന്ന പരീക്ഷാഫലം അടിയന്തിരമായി പ്രസിദ്ധീകരിക്കുന്നതിനാണ് മുന്‍ഗണനയെന്ന് പുതിയ വിസിയുടെ ചുമതലക്കാരനായ പ്രൊഫസര്‍. ഗോപിനാഥ് രവീന്ദ്രന്‍ പീപ്പിളിനോട്.

ഗവേഷക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ സര്‍വ്വകലാശാലയുടെ ചാര്‍ജ് ഏറ്റെടുക്കാനായി സര്‍വ്വകലാശാലയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളാ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറുടെ ചുമതലയേറ്റെടുക്കാന്‍ രാവിലെ 10.15 ഓടെ സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയ കണ്ണൂര്‍ വിസി ഗോപിനാഥന്‍ രവീന്ദ്രന് ഉഷ്മളമായ വരവേല്‍പ്പാണ് സര്‍വ്വകലാശാല അധികാരികള്‍ നല്‍കിയത്. രജിസ്ട്രാര്‍ ഡോ. ജയചന്ദ്രന്‍ നേതൃത്വത്തില്‍ അധ്യാപകരും, ജീവനക്കാരും ചേര്‍ന്ന് ബൊക്കെ നല്‍കി സ്വീകരിച്ചു.

കേരളാ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് യൂണിയന്‍ നേതാവ് ഡോ.നസീബ്, എപ്ലോയീസ് യൂണിയന്‍ നേതാക്കളായ അജയ്, ബിജു എന്നിവരും പുതിയ വിസിയെ സ്വീകരിക്കാന്‍ എത്തി . സര്‍വ്വകലാശാല പരീക്ഷ ഫലം അടിയന്തിരമായി പ്രസിദ്ധീകരിക്കുന്നും ഗവേഷക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവും തന്റെ പ്രഥമ പരിഗണനയെന്ന് പ്രൊഫസര്‍. ഗോപിനാഥ് രവീന്ദ്രന്‍ പീപ്പിളിനോട് പറഞ്ഞു.

തുടര്‍ന്ന് സ്റ്റാട്ട്യൂട്ടറി ഓഫീസര്‍മാരുടെ അടിയന്തിര യോഗം വൈസ് ചാന്‍സിലറുടെ മുറിയില്‍ ചേര്‍ന്നു. രജിസ്ട്രാര്‍ ഡോ.ജയചന്ദ്രന്‍, എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ ഡോ. മധു എന്നിവരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വിസി ആശയവിനിമയം നടത്തി. മാര്‍ച്ച് ആദ്യ വാരത്തോടെ സിന്‍ഡിക്കേറ്റ് യോഗം ചേരാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

മാസത്തില്‍ പത്ത് ദിവസം താന്‍ സര്‍വ്വകലാശാലയില്‍ വരുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മുന്‍ വിസി പികെ രാധാകൃഷ്ണന്‍ വിരമിച്ചതിനെ തുടര്‍ന്ന് ഗവര്‍ണറാണ് പ്രൊഫസര്‍ ഗോപിനാഥിന് കേരളാ വിസിയുടെ ചുമതല നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News