ദേശീയ പാതയോരത്തെ മദ്യശാല: തീരുമാനങ്ങള്‍ സംസ്ഥാനത്തിന് വിട്ട് സുപ്രിംകോടതി

ദേശീയ പാതയോരത്തെ മദ്യശാല നിരോധന ഉത്തരവില്‍ സുപ്രിംകോടതി ഭേദഗതി വരുത്തി. പഞ്ചായങ്ങുകളെ ഒഴിവാക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. പഞ്ചായത്തു ഉള്‍പ്പെടുന്ന പട്ടണങ്ങള്‍ക്കാകും ഉത്തരവ് ബാധകമെന്നും സുപ്രിംകോടതി വ്യക്തമാക്കി. പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ അടക്കം ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന് കേരളമടക്കം ആവശ്യപ്പെട്ടിരുന്നു .

ഇത് പരിഗണിച്ചാണ് നേരത്തെ ഉത്തരവ് സുപ്രീം കോടതി ഭേതഗതി ചെയ്യ്തത്. ഭേദഗതി പ്രകാരം ദേശീയ പാതയോരത്തെ മദ്യനിരോധനം ഇനിമുതല്‍ സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനത്തിനനുസരിച്ചാകും. പഞ്ചായത്ത് ഉള്‍പ്പെടുന്ന പട്ടണങ്ങള്‍ക്കായിരിക്കും ഇത്തരത്തില്‍ ഇളവ് ബാധകം.

മദ്യശാലയ്ക്ക് അപേക്ഷിക്കുന്ന സ്ഥലം നഗരമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം കോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടു. കൂടാതെ ബാറുടമകള്‍ പ്രവര്‍ത്തനാനുമതിക്ക് സമീപിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിനെയാണ് എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്
നിലവിലുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ദിമുട്ടുണ്ടെന്നായിരുന്നു കേരളത്തിന്റെ വാദം.

സമാനമായ ആവശ്യം ഉന്നയിച്ച് അസ്സം ,പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് നിരോധന ഉത്തരവിന്റെ പരിധിയില്‍ നിന്ന് മുന്‍സിപ്പല്‍ മേഖലകളെ നേരത്തെ കോടതി ഒഴിവാക്കിയതാണ്.

ദേശീയ പാതയോരത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി കേരളത്തിലെ കളളുഷാപ്പുകളടക്കമുള്ള മധ്യ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ 620 കളളുഷാപ്പുകലാണ് പൂട്ടുകയും നിരവധിയെണ്ണം മാറ്റി സ്ഥാപിക്കുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News