എച്ച്1 ബി വീസയ്ക്കു കൂടുതൽ നിയന്ത്രണമേര്‍പ്പെടുത്തി പുതിയ മാര്‍ഗരേഖ

എ​​ച്ച്1 ബി ​​വീ​​സ ല​​ഭി​​ക്കു​​ന്ന​​തു ദു​​ഷ്ക​​ര​​മാ​​ക്കി​​ക്കൊ​​ണ്ട് യു​​എ​​സ് ഭ​​ര​​ണ​​കൂ​​ടം പു​​തി​​യ മാ​​ർ​​ഗ​​രേ​​ഖ ഇ​​റ​​ക്കി. ഇ​​ന്ത്യ​​ൻ ഐ​​ടി ക​​ന്പ​​നി​​ക​​ൾ​​ക്ക് ചെ​​റി​​യ ക്ഷീ​​ണം വ​​രു​​ത്തു​​ന്ന​​താ​​ണ് ഉ​​ത്ത​​ര​​വ്. വീ​​സ​​യ്ക്കു​​ള്ള അ​​പേ​​ക്ഷ​​യി​​ൽ കൂ​​ടു​​ത​​ൽ രേ​​ഖ​​ക​​ളും തെ​​ളി​​വു​​ക​​ളും വേ​​ണം എ​​ന്ന​​താ​​ണ് മാ​​റ്റ​​ത്തി​​ന്‍റെ ആ​​ദ്യഫ​​ലം.

ഏ​​തു ക​​ന്പ​​നി​​യു​​ടെ ആ​​വ​​ശ്യ​​ത്തി​​നാ​​ണോ ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ വ​​രു​​ന്ന​​ത്, ആ ​​ക​​ന്പ​​നി​​യി​​ൽ പ​​ണി ഉ​​ള്ള കാ​​ല​​ത്തേ​​ക്കു​​ മാ​​ത്ര​​മേ വീ​​സ അ​​നു​​വ​​ദി​​ക്കൂ.

വീ​​സ കി​​ട്ടു​​ന്ന​​യാ​​ൾ ക​​ന്പ​​നി​​യി​​ൽ സ​​വി​​ശേ​​ഷ വൈ​​ദ​​ഗ്ധ്യം ആ​​വ​​ശ്യ​​മു​​ള്ള ജോ​​ലി​​യാ​​ണ് ചെ​​യ്യു​​ന്ന​​തെ​​ന്നും വീ​​സ കാ​​ല​​യ​​ള​​വി​​ൽ ആ ​​ക​​ന്പ​​നി​​യു​​മാ​​യി തൊ​​ഴി​​ലാ​​ളി – തൊ​​ഴി​​ലു​​ട​​മാ ബ​​ന്ധം ഉ​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്നും തെ​​ളി​​യി​​ക്ക​​ണം.

മൂ​​ന്നു വ​​ർ​​ഷം വ​​രെ ഈ ​​വീ​​സ അ​​നു​​വ​​ദി​​ക്കു​​മെ​​ങ്കി​​ലും യു​​എ​​സ് സി​​റ്റി​​സ​​ൺ​​ഷി​​പ്പ് ആ​​ൻ​​ഡ് ഇ​​മി​​ഗ്രേ​​ഷ​​ൻ സ​​ർ​​വീ​​സ​​സി​​ന്‍റേ​​താ​​കും അ​​ന്തി​​മ തീ​​രു​​മാ​​നം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News