ദക്ഷിണാഫ്രിക്കയില്‍ ചരിത്രം പിറന്നു; ഇന്ത്യക്ക് ടി ട്വന്റി പരമ്പര

ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത് തെളിയിക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍ പരമ്പരയ്ക്കിറങ്ങിയ പുരുഷ വനിതാ ടീമുകള്‍. പുരുഷ ടീം ഇന്ന് രാത്രി ടി ട്വന്റി പരമ്പര നേട്ടത്തിനായി പൊരുതാനിറങ്ങുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നിന്നും സന്തോഷ വാര്‍ത്ത.

ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ പെണ്‍പുലികള്‍ ടി ട്വന്റി പരമ്പര സ്വന്തമാക്കി. അഞ്ചാം ടി ട്വന്റിയില്‍ ഇന്ത്യന്‍ വനിതകള്‍ 54 റണ്‍സിന്റെ ജയമാണ് പിടിച്ചെടുത്തത്.

167 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ദക്ഷിണാഫ്രിക്കന്‍ പോരാട്ടം 18 ഓവറില്‍ 112 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

നാലു വിക്കറ്റ് നഷ്ടത്തിലാണ് ടീം ഇന്ത്യ 166 റണ്‍സെടുത്തത്. ഓപ്പണര്‍ മിതാലി രാജിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 50 പന്തുകളില്‍ നിന്ന് മിതാലി 62 റണ്‍സാണ് അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 27 റണ്‍സ് നേടിയ മാരിസണ്‍ കാപ്പര്‍ മാത്രമാണ് പൊരുതി നോക്കിയത്. മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ശിഖ പാണ്ഡെ, റുമേലി ധര്‍, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവര്‍ ഇന്ത്യക്ക് സ്വപ്‌ന ജയം സമ്മാനിക്കുകയായിരുന്നു.

പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ മിതാലി രാജ് പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News