സ്നേഹത്തിന്‍റെ തണുപ്പുപകർന്ന ആദ്യ കൂടികാഴ്ചയെപ്പറ്റി മഞ്ജുവാര്യര്‍ ജെബി ജംഗ്ഷനില്‍

ചലച്ചിത്രപ്രേമികൾക്ക് മഞ്ജു വാര്യരോടും ,പുസ്തകപ്രേമികൾക്ക് മാധവിക്കുട്ടിയോടും ഉള്ള സ്നേഹത്തിന് ഒരു അളവുകോലും വയ്ക്കാൻ കഴിയില്ല. ഈ സ്നേഹവും അടുപ്പവും തന്നെയാവണം “ആമി” എന്ന ചലച്ചിത്രം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും.

മഞ്ജു മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ പ്രിയപ്പെട്ടവളായിരുന്നു എന്നത് നമുക്ക് ഒരു പക്ഷെ പുതിയ അറിവായിരിക്കാം. മഞ്ജു വാര്യർ തന്നെയാണ് ഇക്കാര്യം ജെ ബി ജംഗ്ഷനിൽ ജോൺ ബ്രിട്ടാസുമായി പങ്കുവച്ചത്. സംവിധായകൻ കമലും മഞ്ജുവും ചേർന്നുള്ള ‘ആമി’ സ്പെഷ്യൽ എപ്പിസോഡിലാണ് മഞ്ജു മനസ് തുറന്നത്.

മഞ് ജുവിനെ കാണണം എന്ന ആഗ്രഹം അറിയിച്ച് താമസസ്ഥലത്തേക്ക് ക്ക് മഞ്ജുവിനേയും ദിലീപിനേയും ക്ഷണിക്കുകയായിരുന്നു. വിവാഹ ശേഷം അധികം വൈകാതെ ലഭിച്ച ക്ഷണമായിരുന്നു.അത്..ഇതറിഞ്ഞ മഞ്ജുവാരിയർ ആദ്യമൊന്ന് അമ്പരന്നു.

ഓറഞ്ച് സാരിയും കുപ്പിവളകളും അണിഞ്ഞ് അമ്മയെ കാണാനെത്തിയ മഞ്ജുവിനെ “സുന്ദരിക്കുട്ടി” എന്ന് അഭിസംബോധന ചെയ്താണ് മാധവിക്കുട്ടി സ്വീകരിച്ചത്. അന്നത്തെ കൂടിക്കാഴ്ചയെ ഈ ഇരുപതു വര്ഷങ്ങള്ക്കുശേഷം ഇന്നൊരു നിമിത്തം ആയിട്ടാണ് മഞ്ജു കാണുന്നത് – മഞ്ജുവിന്റെ കൈകളിലെ കുപ്പിവളകളെ തൊട്ട് തന്റെ കുപ്പിവളയോടുള്ള സേനഹത്തെ കുറിച്ച് വാചാലയായ ‘ആമി’ മഞ്ജുവിനോട് പിന്നീടും കരുതലും സ്നേഹവും കാണിച്ചു .

നീർമാതളത്തിന്റെ പൂക്കൾ എന്ന പുസ്തകം ആമിയുടെ ഒപ്പിട്ട് സന്തോഷ് എന്ന സുഹൃത്തിന്റെ കൈയ്യിൽ കൊടുത്തയച്ചിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് ദേശീയ പരാമർശം ലഭിച്ചപ്പോൾ സ്നേഹത്തോടെ ഒരു പൂച്ചെണ്ടും ആമി മഞ്ജുവിന്റെ പക്കൽ എത്തിച്ചു.

മഞ്ജുവിന് ആദ്യ കാഴ്ച നൽകിയ സ്നേഹത്തിന്റെ തണുപ്പ് ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. കാലത്തിന്റെ ഒഴുക്കിൽ ആമിയായി ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ആ സ്നേഹത്തിന്റെ തണുപ്പ് മഞ്ജു എങ്ങനെ മറക്കാൻ.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News