അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാറോടണച്ച് പ്രിയതമന് അവസാന സല്യൂട്ട് നല്‍കി മേജര്‍ കൗമുദ് ദോഗ്ര; കരളലിയുന്ന കാഴ്ച

അഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മാറോടണച്ച് പ്രിയതമന് അവസാന സല്യൂട്ട് നല്‍കുന്ന പെണ്‍കുട്ടി. ആത്മധൈര്യത്തിന്റെ നേര്‍ചിത്രം.

കണ്ണീരോടെയല്ലാതാ ഈ ചിത്രം കാണാന്‍ കഴിയില്ല. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിങ് കമാന്‍ഡര്‍ ദുഷ്യന്ത് വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് മരിച്ചത്.

അസമിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പ് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ മേജര്‍ കൗമുദ് ദോഗ്രയ്ക്ക് തിരിച്ചെത്താമെന്ന വാക്കു നല്‍കിയായിരുന്നു ആ യാത്ര. എന്നാല്‍ പിന്നീട് കേള്‍ക്കുന്നത് ഭര്‍ത്താവിന്റെ മരണവാര്‍ത്തയായിരുന്നു. മജൗലിയില്‍ ഫെബ്രുവരി 15നാണ് വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് വിങ് കമാന്‍ഡര്‍ ദുഷ്യന്തിന്റെ മരണം സംഭവിച്ചത്.

അഞ്ചുദിവസം പ്രായമായ മകളെമാറോടണച്ച് മേജര്‍ കൗമുദ് ദോഗ്ര മരണാനന്തരചടങ്ങിന് എത്തി. സൈനിക ബഹുമതികളോടെയുള്ള ചടങ്ങില്‍ പ്രിയന് അവസാന സല്യൂട്ട് നല്‍കാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News