ഹൃദയാഘാതമല്ല; ശ്രീദേവിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഗള്‍ഫ് മാധ്യമങ്ങള്‍

ദുബായ്: നടി ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.

ദുബായ് ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞു വീണാണ് ശ്രീദേവി മരിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുളിമുറിയില്‍ വീണ ശ്രീദേവിയെ ഉടന്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മരണം സംബന്ധിച്ച് ബര്‍ ദുബായ് പൊലീസ് കേസ് രജിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മൃതദേഹം ഇപ്പോള്‍ അല്‍ ഖ്വാസെയ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ രംഗത്തുവന്നു.

ദുബായില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.

നാലാം വയസില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന ശ്രീദേവി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News