സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയുടെ മറുപടിയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത; ഗംഭീര മറുപടിയുമായി യെച്ചൂരിയും പിണറായിയും പൊതുവേദിയില്‍

സിപിഐഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വ്യാജവ്യാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കുള്ള തകര്‍പ്പന്‍ മറുപടിയുമായാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തെത്തിയത്.

സംഘടനാ റിപ്പോര്‍ട്ടിന്‍ മേലുള്ള തന്റെ മറുപടി ഇങ്ങനെയായിരുന്നു അങ്ങനെയായിരുന്നു എന്നൊക്കെ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട മാധ്യമങ്ങള്‍ക്ക് യെച്ചൂരി കുറിക്കുകൊള്ളുന്ന മറുപടി തന്നെ നല്‍കി. ഏവര്‍ക്കും സുപരിചിതമായ ‘ബിഷപ്പിന്റെ കഥ’ ഉദാഹരണമായി പറഞ്ഞുകൊണ്ടാണ് യെച്ചൂരി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങളെ കണക്കറ്റ് പ്രഹരിച്ചത്.

യെച്ചൂരിയുടെ വാക്കുകള്‍ കേള്‍ക്കാം

മാധ്യമങ്ങളുടെ വ്യാജപ്രചരണത്തിനെതിരെ പിണറായി പരിഹാസ ശരമടക്കം തൊടുത്തുകൊണ്ടാണ് സംസാരിച്ചത്. ‘ജനറല്‍ സെക്രട്ടറി മറുപടി പറഞ്ഞു’ എന്ന് എഴുതിയത് മാത്രമാണ് മാധ്യമവാര്‍ത്തകളില്‍ ആകെയുള്ള ശരി. കാരണം മറുപടി പറഞ്ഞിട്ടുണ്ടെന്നും പിണറായി ചൂണ്ടികാട്ടി. പടച്ചുവിട്ട കാര്യങ്ങളെല്ലാം തികച്ചും പരിഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പഴയകാലത്തെപോലെ സിന്‍ഡിക്കേറ്റില്ലാത്തതും പിണറായി ചൂണ്ടികാട്ടി.

പിണറായിയുടെ വാക്കുകള്‍ കേള്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here