സഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി; പ്രതിപക്ഷത്തിന്റേത് സഭാ മര്യാദയുടെ ലംഘനമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേള തടസപ്പെടുത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, മണ്ണാര്‍കാട് സഫീറിന്റെ കൊലപാതകം എന്നിവ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ഷുഹൈബ് വധം അടിയന്തിര പ്രമേയമായി ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് അനുവദിക്കാമെന്ന സ്പീക്കര്‍ പറഞ്ഞെങ്കിലും എംഎല്‍എമാര്‍ നടുത്തളത്തില്‍ തന്നെ കുത്തിയിരുന്നു. തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കുകയായിരുന്നു.

പ്രതിപക്ഷത്തിന്റേത് സഭാ മര്യാദയുടെ ലംഘനമാണെന്നും ലോകം മുഴുവന്‍ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും അവര്‍ വഴങ്ങിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here