ഇനി വളരെ സൂക്ഷിക്കണം; വേനല്‍ കടുക്കുകയാണ്; ആരോഗ്യ സംരക്ഷണത്തിന് ചില മാര്‍ഗങ്ങള്‍ ഇതാ

വേനല്‍ക്കാലം കടുക്കുകയാണ്. പുറത്തിറങ്ങുന്നതിനും വെയില്‍ കൊള്ളുന്നതിനും ഇനി സൂക്ഷിക്കണം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. കനത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ പഴച്ചാറുകള്‍ കഴിക്കുന്നത് അത്യുത്തമമാണ്.

1. തണ്ണിമത്തന്‍ ജ്യൂസ്

തണുത്ത തണ്ണിമത്തന്‍ ജ്യൂസ് വേനല്‍കാലത്ത് കുടിക്കുന്നത് ഉത്തമമാണ്. വേനലില്‍ കടുക്കുന്ന മൂത്രാശയക്കല്ലു പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ തണ്ണിമത്തന്‍ ജ്യൂസ് ഉപകരിക്കും. മാത്രമല്ല മുഖക്കുരു പോലുള്ള ചര്‍മരോഗങ്ങള്‍ തടയാനും തണ്ണിമത്തന് സാധിക്കും.

Glass of watermelon smoothie on a wooden table. Selective focus

2.മാമ്പഴം ജ്യൂസ്
നമുക്ക് എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട ജ്യൂസുകളില്‍ ഒന്നാണ് മാമ്പഴ ജ്യൂസ്. പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ സമയമാണ് വേനല്‍ക്കാലം. വൈറ്റമിനും അയണും ധാരാളം അടങ്ങിയ മാമ്പഴച്ചാറ് വേനലില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹനപ്രശ്‌നങ്ങളെയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ ഇതിന് സാധിക്കും.

2.പപ്പായ ജ്യൂസ്
ഔഷധങ്ങള്‍ ഒരുപാട് അടങ്ങിയ ജ്യൂസുകളിലൊന്നാണ് പപ്പായ ജ്യൂസ്. പപ്പായ ജ്യൂസ് വേനലില്‍ ധാരാളം കഴിക്കുന്നത് വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കുന്നതിനും ചര്‍മരോഗങ്ങള്‍ അകറ്റാനും, ചര്‍മം കൂടുതല്‍ സുന്ദരമാകാനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News