കലാകാരന്മാരുടേയും കലാസ്‌നേഹികളുടെയും ഓര്‍മകള്‍ക്ക് ആദരമര്‍പ്പിച്ച് സുനയന

കലാകാരന്മാരുടേയും കലാ സ്‌നേഹികളുടെയും ഓര്‍മകള്‍ക്ക് ആദരമര്‍പ്പിച്ച് സുനയന. കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടി മാര്‍ച്ച് 10ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍.

തന്റെ സ്വതസിദ്ധമായ ശബ്ദത്തിലൂടെ സംഗീത പ്രപഞ്ചം തീര്‍ത്ത കോഴിക്കോട് അബ്ദുള്‍ ഖാദര്‍ , അതുല്യ നാടക പ്രതിഭ ശാന്താദേവി , മലയാളത്തിന്റെ ആദ്യ ഗസല്‍ ശ്രാവ്യ സംസ്‌ക്കാരം തീര്‍ത്ത നജ്മല്‍ ബാബു , ദേശീയ സംസ്ഥാന തലങ്ങളില്‍ അംഗീകാരം നേടിയ ബാലനടനായി തുടങ്ങി പാട്ടുകാരനായി മാറിയ സത്യജിത്ത് , പിന്നണി ഗായകന്‍ കെ.ആര്‍. വേണു , നാടകഗാന രചയിതാവ് പി.എം. കാസിം , കലാ സംഘാടകന്‍ വടേരി ഹസ്സന്‍ എന്നിവരെയാണ് സുനയനയില്‍ ഓര്‍ത്തെടുക്കുക .

അനുസ്മരണങ്ങള്‍ക്ക് പുറമേ കോഴിക്കോടിന്റെ ശബ്ദ രാഗ ചരിത്രവും അതിന് കേരളത്തിന്റെ നവോത്ഥാനവുമായുള്ള ബന്ധവും അന്വേഷിക്കുന്ന സെമിനാര്‍ സുന യനയുടെ ഭാഗമായി നടക്കും. അന്നത്തെ കലാ നവോത്ഥാനം പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുീ ആസ്വാദകരായും പങ്കുകൊണ്ടവരുടെ അനുഭവങ്ങള്‍ പങ്കിടുന്ന സൗഹൃദ സംഗമവും നടക്കും .

അബ്ദുള്‍ ഖാദറിന്റെ പാട്ടുകള്‍ വാദ്യ തന്ത്രി സ്വര സമന്വയമായി അവതരിപ്പക്കപ്പെടും . സതീഷ് ബാബുവിന്റെ നേതൃത്വത്തിലാകും സംഗീത സന്ധ്യ .

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ അനുസ്മരണം നടത്തും .വില്‍സണ്‍ സാമുവല്‍ കെ. ആര്‍. വേണുവിനെയും, സി.കെ ഹസ്സന്‍കോയ നജ്മല്‍ ബാബുവിനെയും, ജെ. ശൈലജ ശാന്താദേവിയെയും ,ചെലവൂര്‍ വേണു പി.എം. കാസിമിനെയും, വി.ആര്‍ സുധീഷ് വടേരി ഹസ്സനേയും , പോള്‍ കല്ലാനോട് സത്യജിത്തിനെയും അനുസ്മരിച്ച് സംസാരിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News