മരിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീദേവിയുടെ ഗംഭീര ഡാന്‍സ്; കണ്ണീരോടെ കാണാം ആ ചുവടുകള്‍

ഇന്ത്യന്‍ സിനിയിലെ സ്വപ്‌നതാരം ശ്രീദേവി വിടപറഞ്ഞതിന്റെ വേദനയിലാണ് ഏവരും. അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വായുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇയിലെ റാസല്‍ ഖൈമയിലെത്തിയ താരത്തെ കാത്തിരുന്നത് ദുരന്തമായിരുന്നു എന്ന് ആരും കരുതിയിരുന്നില്ല.

വിവാഹ സത്കാര ചടങ്ങില്‍ ഏറ്റവും ശ്രദ്ധനേടിയതും മറ്റാരുമായിരുന്നില്ല. ഏവരോടും സൗമ്യമായി പെരുമാറി ഹൃദയം കവര്‍ന്നിരുന്ന ശ്രീദേവി ചടങ്ങിലും സ്വതസിദ്ധമായ ശൈലിയില്‍ ശ്രദ്ധനേടിയിരുന്നു.

ഇന്ത്യന്‍ സിനിമയെ ഒട്ടേറെത്തവണ ഞെട്ടിച്ചിട്ടുള്ള വിസ്മയചുവടുകള്‍ വിവാഹസത്കാരത്തിനിടയിലും ശ്രീദേവിയില്‍ നിന്നുണ്ടായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ശ്രീദേവിയുടെ ചുവടുവയ്പ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഭര്‍ത്തൃസഹോദരനും ബോളിവൂഡ് സൂപ്പര്‍താരവുമായ അനില്‍ കപൂറിനൊപ്പമാണ് ശ്രീദേവി ചുവടുവച്ചത്. ബോളിവുഡിലെ താരജോഡിയായിരുന്ന ഇവരുടെ മനോഹരചുവടുകള്‍ ആരാധകരുടെ ഹൃദയത്തെ കുത്തിനോവിക്കുകയാണിപ്പോള്‍. ഇനിയൊരിക്കലും ആ ചുവടുകള്‍ കാണാനാകില്ലല്ലോയെന്ന വേദന ഏറെക്കാലും ആരാധകരെ വേട്ടയാടും.

കണ്ണീരോടെ കാണാം ആ ചുവടുകള്‍

#SRIDEVI AND #ANILKAPOOR DANCING AT WEDDING..???

A post shared by Nishant Singh (@nishantsingh2580) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here