കാത്തിരിപ്പിന് വിരാമം: ആദിക്ക് ശേഷം പ്രണവിന്റെ പുതിയ ചിത്രം; സംവിധായകനായി ആദ്യ ചിത്രം തന്നെ ഹിറ്റാക്കിയ യുവ സംവിധായകന്‍

സൂപ്പര്‍ സ്റ്റാറിന്റെ സൂപ്പര്‍ മകന്‍. മോഹന്‍ ലാല്‍ എന്ന സൂപ്പര്‍ താരത്തിനോടുള്ള സ്‌നേഹത്തിന്റെയും ആരാധനയുടെയും ഒരു ഭാഗം പ്രണവിനും ആരാധകര്‍ നല്‍കിയിട്ടുണ്ട്. പ്രണവിന്റെ ആദ്യ ചിത്രം ആദിയെ ജനം ഏറെ പ്രതീക്ഷയോടെയാണ് കണ്ടതും ഏറ്റെടുത്തതും.

ആരാധകരെ നിരാശരാക്കാതെ ആദിയില്‍ പ്രണവ് മികച്ച പ്രകടനം കാഴ്ചവെച്ച് അച്ഛന്റെ മകന്‍ തന്നെയെന്ന് തെളിയിച്ചു. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി.
താര ആരാധനയുടെ പകിട്ടില്‍ വിണു പോകാതെ ആദിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് യാത്ര പോയി. ചിത്രത്തിന്റെ പ്രമോഷനു പോലും പ്രണവുണ്ടായിരുന്നില്ല.

പ്രണവ് സിനിമയെ ഉപേക്ഷിച്ചോ എന്ന രീതിയില്‍ പോലും വാര്‍ത്ത ഉയര്‍ന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നും വരുന്ന പുതിയ വാര്‍ത്ത ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ആദിയ്ക്ക് ശേഷം പുതിയ ചിത്രത്തിലേക്ക് പ്രണവ് കരാര്‍ ഒപ്പിട്ടെന്നാണ് പുതിയതായുള്ള വാര്‍ത്ത. എന്നാല്‍ ചിത്രത്തിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ആദ്യ ചിത്രം തന്നെ ഹിറ്റാക്കിയ സംവിധായകനാണ് പ്രണവിന്റെ ഈ ചിത്രവും ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News