സിപിഐഎമ്മിന്‍റെ ജനകീയ ഭക്ഷണശാലക്ക് കൈയ്യടിച്ച് കേരളം; ഉദ്ഘാടന ദിനത്തില്‍ വിളമ്പുകാരനായി മന്ത്രി തോമസ് ഐസക്ക്

വിശന്നു വലയുന്നവര്‍ കയ്യില്‍ പണമില്ല എന്നുകരുതി വിഷമിക്കേണ്ട. ആലപ്പു‍ഴയില്‍ ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിന് ആവേശത്തുടക്കം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ എഴുത്തുകാരുടെയും കലാപ്രവര്‍ത്തകരുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഭക്ഷണം വിളമ്പി മാരാരിക്കുളം തെക്ക് പഞ്ചായത്ത് പാതിരപ്പള്ളിയിലെ ദേശീയപാതയോരത്ത് ജനകീയ ഭക്ഷണശാലക്ക് തുടക്കമിട്ടു.

ചേര്‍ത്തല പാതിരപ്പള്ളിയില്‍ സിപിഐഎം ആരംഭിച്ച ഹോട്ടലില്‍ ഭക്ഷണം സൗജന്യമാണ്. ആലപ്പുഴ ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവര്‍ക്ക് ഇവിടെ വന്നാല്‍ ഊണു ലഭിക്കും.

കൈകഴുകി മടങ്ങുമ്പോള്‍ പൂട്ടുള്ള പണപ്പെട്ടിയോ, കാഷ്യറോ ഭക്ഷണം കഴിക്കാന്‍ വരുന്നവരെ കാത്തിരിപ്പുണ്ടാവില്ല. കൗണ്ടറില്‍ ഒരു ബോക്‌സ് ഉണ്ടാവും. ഉള്ളറിഞ്ഞ് ഇഷ്ടമുള്ളത് ഇടാം. ഒന്നും ഇടാന്‍ വകയില്ലാത്തവര്‍ക്കും നിറഞ്ഞ സംതൃപ്തിയോടെ സന്തോഷത്തോടെ മടങ്ങാം.

ഇങ്ങനെ സമാഹരിക്കുന്ന തുക നാട്ടിലെ സാന്ത്വന പരിചരണത്തിനാണ് ഉപയോഗിക്കുക. നിലവില്‍ പാതിരപ്പള്ളിയിലെ ദുരിതമനുഭവിക്കുന്ന 40 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷമായി ഭക്ഷണം നല്‍കിവരുന്നുണ്ട്. ഇതിന്റെ ഒരു തുടര്‍ച്ചയെന്നോണമാണ് ഹോട്ടലുമെത്തുന്നത്.

സിപിഐഎം പാതിരപ്പള്ളി ലോക്കല്‍ കമ്മറ്റി തുടങ്ങിവച്ച പാലിയേറ്റീവ് കെയറിന്റേതാണ് പുതിയ സംരംഭം. 2000ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണ്‍ സംവിധാനം പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്.

സിപിഐഎം പാതിരപ്പള്ളി ലോക്കല്‍ കമ്മറ്റി തുടങ്ങിവച്ച പാലിയേറ്റീവ് കെയറിന്റേതാണ് പുതിയ സംരംഭം. 2000ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണ്‍ സംവിധാനം പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്.

ഐആര്‍ടിസിയുടെ സഹായത്തോടെ ഏറ്റവും കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്‌ക്കരണ സംവിധാനവും ഏറ്റവും ആധുനികമായ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും 6 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയിട്ടുണ്ട്.

രണ്ടുനിലകളുള്ള ഭക്ഷണശാലയില്‍ താഴെ സ്റ്റീം കിച്ചണും മുകളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും, ഭക്ഷണം മുകളില്‍ എത്തിക്കാന്‍ ലിഫ്റ്റ് സംവിധാനവുമുണ്ട്. കെഎസ്എഫ്ഇയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ഈ സജ്ജീകരണങ്ങള്‍ക്കുള്ള പണം കണ്ടെത്തിയത്.

ഭക്ഷണശാലയോട് ചേര്‍ന്ന സജീവന്റെ രണ്ടരയേക്കര്‍ പുരയിടത്തില്‍ ഭക്ഷണശാലയ്ക്കാവശ്യമായ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനായി ജൈവകൃഷിത്തോട്ടം ഒരുക്കിയിട്ടുണ്ട്.

ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ് എന്നിവരും എത്തിയിരുന്നു. ഞായറാഴ്ച മുതല്‍ പ്രഭാതസായാഹ്ന ഭക്ഷണവും ജനകീയ ഭക്ഷണശാലയില്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News