അനാവശ്യ കൊടിനാട്ടല്‍-നോക്ക്കൂലി പ്രവണത അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കൊടിനാട്ടലിലും നോക്കുകൂലിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനുമെതിരെ പൊതുപ്രവർത്തകർ കൊടിനാട്ടുന്ന പ്രവണത നല്ലതല്ല.

ഏത് പാർട്ടിയായാലും ഇത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. നോക്ക്ക്കൂലി ഉൾപ്പെടെയുള്ള വിഷയങ്ങൾക്കെതിരായും വ്യവസായ സൗഹൃദ അന്തരീക്ഷവും ലക്ഷ്യമിട്ട് ഉടൻ ട്രെയ്ഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യന്ത്രം ചെയ്യേണ്ട ജോലിക്ക് പോലും കൂലി ചോദിക്കുന്നു. ഈ നോക്ക്കൂലി പ്രവണതയും അവസാനിപ്പിക്കണം. തൊഴിലാളികളെ നൽകുന്നവരാകേണ്ട തൊഴിലാളി സംഘടനകൾ. അവരെ സംരക്ഷിക്കുന്നവരാകണം. ഒപ്പം വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

പുനല്ലൂരിൽ പ്രവാസി സുഗതന്റെ ആത്മഹത്യ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സുഗതന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണമെന്നും കുടുംബത്തിനു 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സുഗതൻ സ്വർണ്ണം പണയം വച്ച് നേടിയ പണം CPI ഓഫീസിലാണ് നൽകിയതെന്ന പ്രതിപക്ഷ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്ന് മന്ത്രി vs സുനിൽ കുമാർ മറുപടി നൽകി.

സുഗതന്റെ മരണത്തിലെക്ക് നയിച്ച സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമം കൈയിെലടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News