നഴ്‌സുമാരുടെ സമരം; മുഖ്യമന്ത്രി ഇടപെട്ടു; മാര്‍ച്ച് 31നകം ശമ്പള പരിഷ്‌കരണം

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. മാര്‍ച്ച് 31നകം സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറക്കും.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യമറിയിച്ചു. ഉറപ്പിന്റെ അട്സ്ഥാനത്തില്‍ നാളെ മുതല്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച നഴ്‌സുമാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ മാസം 31 നകം ഇറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളെ അറിയിച്ചു.

ഉത്തരവിന് 2017 ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകും. സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്ക് പ്രതിമാസം 20,000 രൂപ ഉറപ്പാക്കുന്നതാണ് ഉത്തരവ്. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം196ാം ദിനത്തിലെത്തിയ സാഹചര്യത്തിലും ഒപ്പം നാളെ മുതല്‍ സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച ഘട്ടത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം മാറ്റി വയ്ക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.നാളെ ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സമരത്തില്‍ ചര്‍ച്ച നടത്തും.

ഇതില്‍ മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ നിന്നും അവര്‍ വിട്ടുനിന്നിരുന്നു. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നഴ്‌സുമാര്‍ മുഖ്യമന്ത്രിയെ കാണും. മിനിമം വേതന സമിതിയും നാളെ യോഗം ചേരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News