മഅദനിയെ കേരളത്തിലെത്തിച്ച് ചികിത്സക്ക് വഴിയൊരുക്കണം; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

മഅദനിയെ ചികിത്സക്കായി കേരളത്തിലെത്തിക്കാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.

മഅദനിയെ കേരളത്തിനെത്തിക്കുന്നതിനായി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടതിനെ തുടര്‍ന്നാണ് പിണറായി യാത്രാസൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യക്ക് കത്തയച്ചത്.

ആരോഗ്യ സ്ഥിതി വഷളായതിനാല്‍ കേരളത്തില്‍ ചികിത്സക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മഅദ്‌നി. മഅദനിയോട് അനുകൂല നിലപാടെടുക്കണമെന്നും മുഖ്യമന്ത്രി കത്തില്‍  അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News