ബിജെപി കേന്ദ്ര ഓഫീസില്‍ നിന്ന് വാജ്പേയി പുറത്ത്; പകരം മോദിയും അമിത്ഷായും

മുതിര്‍ന്ന നേതാവ് വാജ്പേയിയെ മറന്ന് ബിജെപി.  ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ നിന്ന് മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി പുറത്ത്.

മീഡിയാ റൂമില്‍ നിന്നാണു എബി വാജ്പേയിയുടെ ചിത്രം ഒഴിവാക്കി പകരം മോദിയുടേതും അമിത്ഷായുടേയും ചിത്രങ്ങള്‍ സ്ഥാനം പിടിച്ചു. കൂടെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുമുണ്ട്.

പുതുതായി നിര്‍മിച്ച കെട്ടിടത്തിലുള്ള മീഡിയ റൂമിന്റെ പശ്ചാത്തലത്തില്‍ നിന്നാണ് മുതിര്‍ന്ന നേതാവി പുറത്താക്കപ്പെട്ടത്. അശോക റോഡിലെ പഴയ മന്ദിരത്തിലെ  മീഡിയാ റൂമിലെ പശ്ചാത്തല ചിത്രത്തില്‍ വാജ്പേയിയുടെ ചിത്രമാണുണ്ടായിരുന്നത്.

ഫെബ്രുവരി 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തതാണ് ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ പുതിയ മന്ദിരം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News