സിഐടിയു ദേശീയ ജനറൽ കൗൺസിലിനായി കോഴിക്കോട് ഒരുങ്ങുന്നു; സെമിനാറുകൾക്ക് ഇന്ന് തുടക്കം

സി. ഐ. ടി. യു ദേശീയ ജനറൽ കൗൺസിലിനായി കോഴിക്കോട് ഒരുങ്ങുന്നു . സെമിനാറുകൾക്ക് ഇന്ന് തുടക്കമാകും. മാർച്ച് 23 മുതൽ 26 വരെയാണ് സി.ഐ.ടി.യു ദേശീയ ജനറൽ കൗൺസിൽ യോഗം കോഴിക്കോട്ട് നടക്കുന്നത്.

കൗൺസിലിന് മുന്നോടിയായുള്ള സെമിനാറുകൾ ഇന്നാരംഭിക്കും . വിവിധ വിഷയങ്ങളിൽ കോഴിക്കോട് മുതലക്കുളത്തും വിവിധ ഏരിയാ കേന്ദ്രങ്ങളിലുമാണ് സെമിനാറുകൾ . തിരുവമ്പാടിയിൽ നവലിബറൽ നയങ്ങളും കാർഷിക മേഖലയും എന്ന വിഷയത്തിലാണ് ആദ്യ സെമിനാർ .

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എ വിജയരാഘവൻ എളമരം കരീം അശോക് ധാവ്ളെ തുടങ്ങിയ നേതാക്കൾ വിവിധ സെമിനാറുകളിൽ സംബന്ധിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News