എസ് 9,എസ് 9 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗ്യാലക്‌സി

സാംസങ്ങിന്റെ മുന്‍നിര സ്മാര്‍ട്ട് ഫോണുകളായ ഗ്യാലക്‌സി എസ് 9,എസ് 9 പ്ലസ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. 64 ജിബി വേരിയന്റില്‍ ഗാലക്‌സി എസ് 9 ന് 57 900 രൂപയും എസ് പ്ലസ് 9 ന് 64900 രൂപയുമാണ് വില. 256 ജിബി വേരിയന്റില്‍ യഥാക്രമം 65 900 രൂപയും 72900 രൂപയുമാണ് വില.

ഓണ്‍ലൈന്‍ സ്റ്റോറിലും ഫ്‌ലിപ്കാര്‍ട്ടിലും ലഭ്യമാണ് . 16 മുതല്‍ രാജ്യത്തെട്ടാകെ ലഭിക്കും . മിഡ്‌നൈറ്റ് ബ്ലാക്ക് , കാറല്‍ ബ്ലു ,ലൈലാക് പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ് .

സാംസങ്ങ് എന്ന് 9 വിഭാേഗങ്ങള്‍ക്ക് ഡേറ്റ സ്ട്രീമിങ്ങിന് 2.5 ഇരട്ടി വേഗം കൂടുതലായിരിക്കും . സാംസങ്ങ് റിവാര്‍ഡ്‌സ് ഉള്‍പ്പടെയുള്ള ഓഫറുകളുമുണ്ട്. ഡ്യുവല്‍ അപ്പര്‍ച്ചര്‍ ലെന്‍സും, സൂപ്പര്‍ സ്ലോ മോഷനില്‍ ചിത്രങ്ങള്‍ പകര്‍തതാനുള്ള സൗകര്യങ്ങളുമായി ലോകത്തെ മികച്ച ക്യാമറയാണ് എസ് 9 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്.

കണ്ണുകള്‍ പോലെ തന്നെ പ്രവര്‍ത്തിക്കുന്നവയാണ് വെളിച്ചം കുറയുന്നതിനനുസരിച്ച് ലെന്‍സിന്റെ അപ്പര്‍ച്ചര്‍ 1.5 ല്‍ നിന്നും 2.4 ആയി തനിയെ മാറുന്നു . ഇത് ഏതു സാഹചര്യത്തിലും ചിത്രങ്ങള്‍ക്കു വിഴിവു നല്‍കുന്നു . സാംസങ്ങിന്റെ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമിയ ബിക്‌സ്ബിയും ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News