യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. അതും പു‍ഴയും കായലും ബോട്ടിങ്ങും ഒക്കെയായി ഒരു അടിപൊളി യാത്ര കൂടി ആയാല്‍ പൊളിക്കും.

പക്ഷെ ഈ യാത്രാ സ്വപ്നങ്ങള്‍ക്കൊക്കെ വിലങ്ങുതടിയാവുന്നത് താങ്ങാനാവാത്ത ബഡ്ജറ്റ് തന്നെ . എന്നാല്‍ ഇതാ ഇവിടെ ഒരു തകര്‍പ്പന്‍ യാത്ര അതും 200 രൂപയ്ക്ക്.

കായലിന്റെ സൗകര്യം നുകർന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാം 200 രൂപയ്ക്ക് .
തുകയ്ക്ക്. മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചെലവിൽ ഈ സൗകര്യങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നത്.

പാക്കേജ് പ്രകാരം ഊണിനൊപ്പം മീൻകറിയും, പൊരിച്ച മീനും ലഭിക്കും. ഭക്ഷണം ഒന്നു കൂടി ലാവിഷാക്കാൻ കക്കയും , ചെമ്മീനും, കരിമീനും ഉണ്ട്. പത്ത് രൂപ അധികം നല്‍കിയാല്‍ ചൂണ്ടയിടാൻ അനുവാദം ലഭിക്കും.

മീന്‍ വല്ലതും കിട്ടുകയാണെങ്കില്‍ അത് വീട്ടില്‍ കൊണ്ടു പോകുകയും ചെയ്യാം. ഫാം മുഴുവൻ കാണുന്നതിനായി നിരവധി വാച്ച് ടവറുകൾ സജ്ജീകരിച്ചിട്ടുണ്ട്.