മലയാള സിനിമയ്ക്ക് കാതലായ മാറ്റം വേണം; മാര്‍ഗരേഖയുമായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി

അവാര്‍ഡിന് എത്തുന്ന ചിത്രങ്ങളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ജൂറി അംഗങ്ങളുടെ എണ്ണം 12 ആയി ഉയര്‍ത്തണം. ഇവര്‍ മൂന്ന് കമ്മറ്റികളായി തിരിഞ്ഞ് ചിത്രങ്ങള്‍ കാണുകയും തെരഞ്ഞെടുക്കുകയും ചെയ്യും. പിന്നീട് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ഒരുമിച്ച് കാണും. പിന്നീടാണ് അന്തിമ വിധി നിര്‍ണയം നടത്തുക.

ബെസ്റ്റ് വിഷ്വല്‍ എഫക്ട് എന്ന പേരില്‍ പുതിയൊരു പുരസ്‌കാരം ഏര്‍പ്പെടുത്തണം.

അവസാന പരിഗണനയില്‍ വരുന്ന അഞ്ച് ചിത്രങ്ങളില്‍ തിരഞ്ഞെടുത്ത ചിത്രം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശം നല്‍കാവുന്നതാണ്. പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ ഒന്നില്‍നിന്ന് രണ്ടായി ഉയര്‍ത്തുക

മികച്ച നടന്‍, നടി, സഹനടന്‍, സഹനടി എന്നീ പുരസ്‌കാരങ്ങള്‍ അഭിനേതാക്കള്‍ തന്നെ സ്വന്തം ശബ്ദം നല്‍കി അഭിനയിക്കുന്നവര്‍ക്കെ നല്‍കാന്‍ പാടുള്ളു.

ആര്‍ട്ട് ഡയറക്ടര്‍ അവാര്‍ഡിന്റെ പേര് പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന് പുനര്‍നാമകരണം ചെയ്യേണ്ടതാണ്.വരും വര്‍ഷങ്ങളില്‍ സാങ്കേതിക രംഗത്തും മറ്റും കൂടുതല്‍ സ്ത്രീ സാന്നിദ്ധ്യം ഉണ്ടാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News