ബാഹുബലിയെയും തകര്‍ത്ത് അഡാര്‍ ലൗ

മാണിക്യമലരായ പൂവിയെയും പ്രിയ വാര്യരെയും അത്ര പെട്ടന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. അത്രയേറെപ്പേരാണ് ആ ഒരൊറ്റ പാട്ടിലും കണ്ണിറുക്കലിലും നില തെറ്റി വീണത്.

ഒറ്റ ഗാനത്തിലൂടെ ഇത്രയേറെ ജനശ്രദ്ധ നേടിയ മറ്റൊരു താരമോ ഗാനമോ ഈ അടുത്തൊന്നും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.

ഇപ്പോഴിതാ, ബാഹുബലിയുടെ റെക്കോര്‍ഡും തിരുത്തിക്കുറിച്ച് അഡാര്‍ ലൗ മുന്നേറുകയാണ്.

ഗാനം സൗത്ത് ഇന്ത്യയില്‍ നിന്നും യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു കോടി വ്യൂസ് കരസ്ഥമാക്കിയ വീഡിയോയായി മാറിയിരിക്കുകയാണ്. വെറും 28 ദിവസങ്ങള്‍ക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ബാഹുബലിയിലെ സാഹോരെ ബാഹുബലി എന്ന ഗാനത്തെ പിന്നിലാക്കിയാണ് അഡാര്‍ ലൗവിലെ ഈ ഗാനം റെക്കോര്‍ഡിട്ടത്.

ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, യുഎഇ, നേപ്പാള്‍ എന്നിവിടങ്ങളിലും ഗാനം ട്രെന്‍ഡിങ് ആയി. വീഡിയോക്ക് 645,000ല്‍ അധികം ലൈക്കും’ ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബില്‍ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതല്‍ ലൈക്കുകളാണിത്.

പിഎംഎ ജബ്ബാര്‍ രചിച്ച ‘മാണിക്യ മലരായ പൂവി’ എന്ന ഈ മാപ്പിള പാട്ടിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ റഫീഖ് ആണ്.

ഷാന്‍ റഹ്മാന്‍ മനോഹരമായി ഈ ഗാനത്തിന് പുതിയൊരു ഭാവം നല്‍കി പുനരവതരിപ്പിച്ചിരിക്കുകയായിരുന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News