പ്രിയയ്ക്ക് പുരികം പൊക്കാന്‍ അറിയില്ലായിരുന്നെങ്കില്‍ എന്തു ചെയ്യും? പ്രിയയും റോഷനെയും സാക്ഷിയാക്കി ഒമര്‍ ലുലുവിന്റെ മറുപടി

മാണിക്യമലരായ പൂവിയെയും പ്രിയ വാര്യരെയും അത്ര പെട്ടന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. അത്രയേറെപ്പേരാണ് ആ ഒരൊറ്റ പാട്ടിലും കണ്ണിറുക്കലിലും ‘നില തെറ്റി’ വീണത്.

ഒറ്റ ഗാനത്തിലൂടെ ഇത്രയേറെ ജനശ്രദ്ധ നേടിയ മറ്റൊരു താരമോ ഗാനമോ ഈ അടുത്തൊന്നും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്.

ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയതാണ് പ്രിയയും, പാട്ടില്‍ കാണുന്ന മറ്റുള്ളവരും. എന്നാല്‍ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്തതോടെ ജൂന്‍ിയര്‍ ആര്‍ട്ടിസ്റ്റായി ഒതുക്കേണ്ടവരല്ല പ്രിയ അടക്കമുള്ളവര്‍ എന്ന് സംവിധായകന്‍ ഒമര്‍ ലുലു മനസിലാക്കുകയായിരുന്നു.

ഒമറിന് തെറ്റിയില്ല. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് കണ്ണിറുക്കിയൊരു പുഞ്ചിരിയുമായി പ്രിയ നടന്നുകയറുകയായിരുന്നു.

ഇപ്പോഴിത, അഡാര്‍ ലൗവിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവച്ച് പ്രിയയും ചെക്കന്‍ റോഷനും ഒമര്‍ ലുലുവും കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ അതിഥികളായി എത്തുന്നു.

പ്രിയ പുരികക്കൊടി ഉയര്‍ത്തിയതിനെക്കുറിച്ചും അവളെ വീഴ്ത്താന്‍ ശ്രമിക്കുന്ന റോഷനെക്കുറിച്ചും ഒമര്‍ പറയുന്നു:

‘പ്രിയയ്ക്ക് പുരികം പൊക്കാന്‍ അറിയുമോയെന്ന് അറിയില്ലായിരുന്നു. ചോദിച്ചപ്പോള്‍ അറിയാമെന്ന് പറഞ്ഞു. അപ്പോള്‍ രണ്ടു പുരികവും പൊക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. ഒക്കെ പറഞ്ഞപ്പോള്‍, ഒരു സൈറ്റു കൂടി അടിച്ചേക്കൂ എന്ന് പറഞ്ഞു. അങ്ങനെ പ്ലാന്‍ ചെയ്തതാണ് ആ സീനുകള്‍.

റോഷന്‍ dubsmashല്‍ പുരികം പൊക്കുന്നത് കണ്ടിട്ടുണ്ടെന്നും ഒമര്‍ ലുലു പറഞ്ഞു. പ്രിയയ്ക്ക് പുരികം പൊക്കാന്‍ അറിയില്ലായിരുന്നെങ്കില്‍ സീനില്‍ സൈറ്റടിക്കുന്നത് മാത്രമേ ഉണ്ടാവൂയുള്ളൂയെന്നും ഒമര്‍ പറഞ്ഞു.

പ്രിയയും റോഷനും ഒമറും പങ്കെടുക്കുന്ന ജെബി ജംഗ്ഷന്‍ 10, 11 തിയതികളില്‍ രാത്രി 9.30ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here