ടി പത്മനാഭന്‍, സര്‍ഗ്ഗാത്മകതയുടെയും നിര്‍ഭയത്വത്തിന്റെയും സംയുക്ത രൂപമാണെന്ന് മുഖ്യമന്ത്രി പിണറായി

കണ്ണൂര്‍: സര്‍ഗ്ഗാത്മകതയുടെയും നിര്‍ഭയത്വത്തിന്റെയും സംയുക്ത രൂപമാണ് മലയാളികളുടെ പ്രിയ കഥാകൃത്ത് ടി പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഘപരിവാര്‍ ശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ശക്തമായി പ്രതികരിച്ച എഴുത്തുകാരനാണ് ടി പത്മനാഭനെന്നും പിണറായി വിജയന്‍ പറഞ്ഞു. ദേശാഭിമാനി പുരസ്‌കാരം ടി പത്മനാഭന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പത്തു ദിവസം നീണ്ട നിന്ന ദേശാഭിമാനി ടി പത്മനാഭന്‍ സാംസ്‌കാരികോത്സവത്തിനാണ് താരസമ്പന്നമായ പുരസ്‌കാരദാന ചടങ്ങോടു കൂടി തിശ്ശീല വീണത്.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രണ്ടാമത് ദേശാഭിമാനി പുരസ്‌കാരത്തിന് മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പത്മനാഭനെ തിരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിരുന്നെങ്കില്‍ ലോകപ്രശസ്തനായ കഥാകാരനാകുമായിരുന്നു ടി പത്മനാഭനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുരസ്‌കാരദാന ചടങ്ങില്‍ വച്ച് ടി പത്മനാഭന്റെ പുതിയ കഥാസമാഹാരം മരയ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെജെ തോമസ് കവി പ്രഭാവര്‍മ്മയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. പുരസ്‌കാദദാന ചടങ്ങിന് ശേഷം പ്രമുഖ സിനിമാ ടിവി താരങ്ങള്‍ അണിനിരന്ന കലാസന്ധ്യയും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News