‘കുഴൂര്‍ വില്‍സണിന്റെ കവിതകള്‍, അച്ചടി മലയാളം നാടുകടത്തിയത്’

പട്ടാമ്പി: കവിതയുടെ സമകാലിക പശ്ചാത്തലങ്ങളെയും പാരമ്പര്യ നിഷേധങ്ങളെയും തുറന്നു പറയുന്നതായിരുന്നു പട്ടാമ്പി ഗവണ്‍മെന്റ് കോളജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവല്‍. മലയാളത്തിന്റെ യുവതലമുറയിലെ ശ്രദ്ധേയനായ കവി കുഴൂര്‍ വില്‍സണായിരുന്നു ഫോക്കസിലെ താരം.

കുഴൂരിന്റെ കവിതകള്‍ അച്ചടിമലയാളം നാടുകടത്തിയതാണെന്ന് ഡോ. വിജു നായരങ്ങായി പറഞ്ഞു. സൈബര്‍ ലോകമാണ് കുഴൂര്‍ വില്‍സണ്‍ എന്ന കവിയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. അച്ചടിച്ചാല്‍ മാത്രമേ കവിതയുണ്ടാകൂ എന്ന സങ്കല്‍പത്തെയാണ് കുഴൂല്‍ വില്‍സണ്‍ എന്ന എഴുത്തുകാരന്റെ വളര്‍ച്ച തച്ചുതകര്‍ത്തതെന്നും വിജു നായരങ്ങാടി പറഞ്ഞു.

രണ്ടായിരത്തോടു കൂടി മലയാള കവിതയില്‍ രൂപപ്പെട്ട സംഘകാലത്തിന്റെ കവിയാണ് ശൈലനെന്നും വിജു നായരങ്ങാടി പറഞ്ഞു. വില്‍സണ്‍ കുഴൂരും ശൈലനും കവിതകള്‍ അവതരിപ്പിച്ചു.

പുതു തലമുറയിലെ ശ്രദ്ധേയനായ കവി ഡി അനില്‍കുമാറിന്റെ കവിതകളില്‍ വാക്കുകളുടെ മാസ്മരിക ഉണ്ടെന്നായിരുന്നു ക്യൂറേറ്റായ വി കെ സുബൈദയുടെ നിരീക്ഷണം. പാരമ്പര്യത്തിന്റെ വഴിയിലൂടെയുള്ള എഴുത്താണ് ശ്രീലത വര്‍മയുടെ കവിതകളുടെ പ്രത്യേകത. ജൈവികമായ കവിതകളാണ് അരുണ്‍ പ്രസാദിന്റെ കവിതകളെന്നും വി കെ സുബൈദ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News