‘ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല…’ ജനകീയ ഭക്ഷണശാലയിലെ ഭക്ഷണത്തിലും വര്‍ഗീയത കലര്‍ത്തിയ ആര്‍എസ്എസുകാരന് മറുപടിയുമായി സ്‌നേഹജാലകം പ്രവര്‍ത്തകന്‍

തിരുവനന്തപുര: സിപിഐഎമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ നിന്ന് കഴിച്ച ഭക്ഷണത്തിലും വര്‍ഗീയത പറഞ്ഞ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ പ്രതീഷ് വിശ്വനാഥിന് മറുപടിയുമായി സ്‌നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ്.

കഞ്ഞി വിളമ്പി തന്നത് ഞാനാണെന്നും ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ലെന്നും ജയന്‍ പറഞ്ഞു.


പ്രിയ ചങ്ങാതി,

ജനകീയ ഭക്ഷണശാലയില്‍ അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ്.

ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല…നിറഞ്ഞ സഹിഷ്ണുതയോടെ ആര്യസംസ്‌കൃതിയെയടക്കം ഇവിടേയ്ക്ക് കടന്നു വന്ന എല്ലാ ബഹുസ്വരതകളെയും സംഗീതമായി ആസ്വദിക്കുന്ന ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്നതിലും വിരോധമില്ല…

ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങള്‍ ആരാഞ്ഞതുമില്ല. വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍ നാം തകര്‍ക്കണ്ടേ ചങ്ങാതി..

ഏതായാലും ഈ ജനകീയ ഭക്ഷണശാലയില്‍ വന്നതിനും FB യില്‍ കുറിച്ചതിനും നന്ദി.

ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല. ഒരു മനുഷ്യരുടെയും രക്തം വീഴാത്താ കാലത്തിനെകാംക്ഷിക്കുന്ന
ഒരു സ്‌നേഹജാലകം പ്രവര്‍ത്തകന്‍..

കഴിഞ്ഞദിവസമാണ് പ്രതീഷ് കഴിച്ച ഭക്ഷണത്തിലും വര്‍ഗീയത കലര്‍ത്തി പരാമര്‍ശം നടത്തിയത്.
അത് ഇങ്ങനെ: ‘സിപിഎംന്റെ ജനകീയ ഭക്ഷണശാലയില്‍ കയറി കഞ്ഞി കുടിച്ചു.. നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നു.. മറ്റു ഹിന്ദു സഖാക്കളെയും പരിചയപെട്ടു ..

അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും പാതയില്‍ നിന്നും മാറ്റം അനിവാര്യമാണ് .. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ. ഭക്ഷണം നല്‍കിയ ഹിന്ദു സഖാക്കള്‍ക്ക് നന്മ വരട്ടെ …’


പ്രതീഷിന്റെ പരാമര്‍ശത്തിന് കിടിലന്‍ മറുപടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News