പ്രിയ വാര്യര്‍ ബോളീവുഡിലേക്ക്; കണ്ണിറുക്കലില്‍ വീണത് സൂപ്പര്‍ താരം

ഒരൊറ്റ ഗാനരംഗത്തിലൂടെ ആരാധകരുടെ നെഞ്ചിടിപ്പായി മാറിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി’ലൂടെ താരമായ പ്രിയാ വാര്യര്‍ക്ക് ആരാധകരുടെ പ്രവാഹമാണ്.

കിടിലന്‍ എക്സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്. പ്രിയയുടെ എക്‌സപ്രെഷന്‍സിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.

സിനിമാ ഫീല്‍ഡില്‍ നിന്നും നിരവധി ഓഫറുകളാണ് പ്രിയയെ തേടിയെത്തുന്നത്. ബോളിവുഡില്‍ നിന്നും പ്രിയയ്ക്ക് ഓഫറുള്ളതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്‍വീര്‍ സിങ്ങ് നായകനാകനായി എത്തുന്ന ചിത്രത്തിലാണ് പ്രിയ നായികാ കഥാപാത്രത്തെ അവതരിപ്പിക്കനെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം കരണ്‍ ജോഹറാണ്. സിംബയില്‍ രണ്‍വീര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News