വികസ്വര രാജ്യങ്ങള്‍ക്ക് സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് 5600 കോടി: ഇമ്മാനുവല്‍ മാക്രോണ്‍

ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് 5600 കോടി രൂപ നല്‍കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ ഇമ്മാനുവല്‍ മാക്രോണ്‍. ഡല്‍ഹിയില്‍ നടന്ന സോളാര്‍ അലയന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാക്രോണ്‍ ഇന്ന് ഫ്രാന്‍സിലേയ്ക്ക് തിരിക്കും

2022 ഓടേ ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് 5600 കോടി രൂപ നല്‍കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍. വായ്പയായും സംഭാവനയായും ഇത്രയും തുക നല്‍കുമെന്ന് ഡല്‍ഹിയില്‍ നടന്ന സോളാര്‍ അലയന്‍സില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ചേര്‍ന്നുള്ള സോളാര്‍ പദ്ധതികള്‍ക്കായി 2015ല്‍ തന്നെ ഫ്രാന്‍സ് 2400 കോടി രൂപ ചിലവിട്ടുണ്ട്.അത് കൂടാതെയാണ് 5600 കോടി രൂപ കൂടി നല്‍കുന്നത്.

2015ലെ പാരീസ് പരിസ്ഥിതി സമ്മേളനത്തിന് തുടര്‍ച്ചയായി രൂപംകൊണ്ട അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാക്രോണ്‍. ലോകം ഹരിതോര്‍ജ്ജത്തിലേക്ക് മാറുന്നത് വൈകുകയാണെന്ന് മാക്രോണ്‍ ചൂണ്ടികാട്ടി.

17 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സില്‍ ഇപ്പോള്‍ 121 രാജ്യങ്ങള്‍ അംഗങ്ങളാണ്.മാക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമായി.

മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ 14 കരാറുകളില്‍ ഒപ്പുവെച്ചു. ഇതില്‍ ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ക്ക് ഫ്രാന്‍സിന്റെ അധീനതയിലുള്ള നാവികസേനാ താവളങ്ങളില്‍ പ്രവേശിക്കാനും തിരിച്ച് ഫ്രഞ്ച് പടക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കാനും നല്‍കുന്നതായ കരാര്‍ പ്രധാന ചുവടുവെപ്പാണെന്ന് മാക്രോണ്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News