ഭഗവാന് ഉപയോഗിക്കാനായി ഭണ്ഡാരപ്പെട്ടിയില്‍ പുതുപുത്തന്‍ ഐഫോണ്‍; ക്ഷേത്രത്തിലെ വ്യവസ്ഥകള്‍ കു‍ഴക്കുന്നത്; വട്ടംകറങ്ങി ജീവനക്കാര്‍

ഭക്തന്‍മാരുടെ ആരാധന പലപ്പോ‍ഴും അതിരുകടക്കാറുണ്ട്. അന്ധമായ വിശ്വാസം കൊണ്ട് ഭഗവാന് രക്തവും ജീവനും ബലി നല്‍കുന്ന ആരാധനയ്ക്ക് ഇന്നും നാട്ടില്‍ കുറവില്ല. എന്നാല്‍ ഭഗവാന് ഉപയോഗിക്കാനായി ഐഫോണ്‍ നല്‍കുന്ന ഭക്തിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുയാണ്.

ആന്ധ്രയിലെ മോപിദേവി സുബ്രഹ്മണ്യക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഭക്തന്‍  പുതുപുത്തന്‍ ഐ ഫോൺ 6എസ് നിക്ഷേപിച്ചത്. എന്നാല്‍ ഇത് ക്ഷേത്രം ജീവനക്കാരെ കു‍ഴക്കുന്നതായിരുന്നു.

ഭണ്ഡാരത്തിൽനിന്ന് ഇലക്ട്രിക് ഉപകരണങ്ങൾ ലഭിച്ചാൽ അത്  കുഴിച്ചുമൂടണമെന്നതാണ് ക്ഷേത്രത്തിലെ വ്യവസ്ഥ. പക്ഷെ പുതുപുത്തന്‍ ഐ ഫോണ്‍ കു‍ഴിച്ചുമുടാന്‍ ജീവനക്കാര്‍ക്ക് മനസ്സുണ്ടായില്ല. ഇപ്പോള്‍ ഫോൺ എന്തുചെയ്യണമെന്ന കാര്യത്തില്‍ സർക്കാരിന്റെ ഉപദേശം തേടിയിരിക്കുകയാണ് അധികൃതർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel