മഹാനഗരത്തെ വിറപ്പിക്കുന്ന കര്‍ഷക മഹാമാര്‍ച്ച് ഇന്ത്യന്‍ ക്ലാസ്മുറികളെയും പ്രകമ്പനം കൊള്ളിക്കുന്നു; കര്‍ഷക മുദ്രാവാക്യം ഏറ്റുവിളിച്ച് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: മാര്‍ച്ച് ആറിന് നാസിക്കില്‍ നിന്നാരംഭിച്ച ലോങ്ങ് മാര്‍ച്ചിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ മുഴുവന്‍ കാമ്പസുകളിലും തിങ്കളാഴ്ച ‘കാമ്പസുകളില്‍ നിന്ന് തെരുവുകളിലേക്ക്, മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തി കാല്‍നട സമരവും ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ.

ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 200 കിലോമീറ്റര്‍ കാല്‍നടയായെത്തിയ കര്‍ഷകര്‍ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ സെക്രട്ടറിയേറ്റായ വിധാന്‍ ഭവന്‍ ഉപരോധിക്കുകയാണ്. രാജ്യത്തു വര്‍ധിച്ചുവരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ബിജെപി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ താകീതാണ്. സംഘപരിവാര്‍ അജണ്ട ചെറുത്തു തോല്‍പ്പിക്കാന്‍ രാജ്യം സജ്ജമാവുകയാണ്.

മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹവും കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യപെട്ടുള്ള പരിപാടിയില്‍ അണിനിരക്കണമെന്നു സംസ്ഥാന പ്രസിഡണ്ട് ജയിക് സി തോമസ് സെക്രട്ടറി എം വിജിന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News