‘ഇര’ ദിലീപിന്റെ ജീവിതമോ? നടി ആക്രമിക്കപ്പെട്ട കേസിന്റെ തെളിവെടുപ്പ് വേളയിലെ അതേ ഡയലോഗുമായി ടീസര്‍

ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്യുന്ന ‘ഇര’യുടെ ടീസര്‍ തരംഗമാകുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത ശേഷം തെളിവെടുപ്പിന് വേണ്ടി കൊണ്ടുപോയ സമയത്ത് ദിലീപ് പറഞ്ഞ അതേ ഡയലോഗാണ് പുതിയ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നതെന്ന ദിലീപിന്റെ വാക്കുകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു നായകനായ ഗോകുല്‍ സുരേഷിന്റെ കഥാപാത്രമാണ് ഈ ഡയലോഗ് പറയുന്നത്.

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ വാര്‍ത്താകോളങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്തായാലും കാത്തിരുന്നു കാണാം ആരാണ് ‘ഇര’ എന്ന്?

പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇര. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രം മാര്‍ച്ച് 16ന് തിയേറ്ററുകളില്‍ എത്തും.

സംഗീതം: ഗോപിസുന്ദര്‍, ഛായാഗ്രഹണം: സുധീര്‍ സുരേന്ദ്രന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, രചന: ഹരി നാരായണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News