ചെങ്ങന്നൂര്‍: സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ ഇടത് പക്ഷ സ്ഥാനാർത്ഥിയാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്യത്തിൽ ചേർന്ന യോഗം ഐക്യകണ്‌ഠേന സജി ചെറിയാന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. നിലവിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാൻ.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ ചേർന്ന ആലപ്പുഴ ജില്ലാ കമ്മറ്റി യോഗമാണ് സജി ചെറിയാന്റെ പേര് ഐക്യകണ്ഠേന നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാം ഒറ്റകെട്ടായി സജി ചെറിയാനെ പിന്തുണയ്ക്കുകയായിരുന്നു. വിദ്യാർത്ഥി യുവജന രാഷ്ട്രിയ ത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന സജി ചെറിയാൻ നിലവിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്.
8 വർഷക്കാലം  ചെങ്ങന്നൂർ ഏരിയാ സെക്രട്ടറിയായിരുന്ന സജി CI T U ജില്ലാ പ്രസിഡന്റായും സ്പോർട്സ് കൗൺസിൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.. പാലിയേറ്റിവ് കെയർ, ജൈവ പച്ചക്കറി കൃഷി തുടങ്ങിയവയിൽ സംസ്ഥാനത്തിന് തന്നെ മാതൃകയാകാൻ കഴിഞ്ഞത് സജി ചെറിയാന്റെ സ്ഥാനാർത്ഥത്തിന് ഗുണകരമാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.ജില്ലാ പഞ്ചായത്തംഗമായി പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന സജി ചെറിയാൻ 2006 ൽ കോൺഗ്രസ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു .
പാലിയേറ്റിവ് പ്രവർത്തനവും ജൈവ പച്ചക്കറി കൃഷി യിലൂടെയും സംസ്ഥാനത്ത് തന്ന മികച്ച പ്രകടനമാണ് സജി ചെറിയാൻ നടത്തിയിട്ടുള്ളത് ഇത്തരം പ്രവർത്തങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കി എടുത്ത സ്വാധീനമാണ് സജി ചെറിയാനെ ഏക കണ്ട മായ് തിരഞ്ഞെടുക്കാൻ കാരണം. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ സജി ചെറിയാന് ഭാര്യയും മൂന്ന് കുട്ടികളുമാണ് ഉള്ള
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here