‘അരക്കെട്ട് ഇളക്കാന്‍ മാത്രമല്ല, അഭിനയിക്കാനും അറിയാം’; പ്രമുഖ നടന്‍മാര്‍ക്കെതിരെ തുറന്നടിച്ച് ആന്‍ഡ്രിയ

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് നടി ആന്‍ഡ്രിയ ജെറമിയ.

എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ തുറന്നടിച്ചു.

വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ ഒരു കോളേജില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ.

നല്ലൊരു കഥാപാത്രം ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. മേനിപ്രദര്‍ശനം നടത്താനും അരക്കെട്ട് ഇളക്കാന്‍ മാത്രമല്ല, തനിക്ക് അഭിനയിക്കാനും അറിയാമെന്നും തനിക്ക് വേണ്ടിയും റോളുകള്‍ എഴുതണമെന്നും ആന്‍ഡ്രിയ പറഞ്ഞു.

സെക്‌സിയാ കഥാപാത്രത്തിനൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാനും തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ നമ്മുടെ സംവിധായകര്‍ക്ക് സ്ത്രീകള്‍ക്ക് നല്ല റോളുകള്‍ നല്‍കുന്നതിനോട് അത്ര നല്ല അഭിപ്രായമല്ല ഉള്ളതെന്നും ആന്‍ഡ്രിയ പറഞ്ഞു.

ചുംബന സീനില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിയ്ക്ക് പിന്നെ റോളുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News