ആക്രമണം അഴിച്ചുവിട്ട് ആര്‍എസ്എസ്; എസ്എഫ്ഐ പ്രവർത്തകരുടെ വീട് തകര്‍ത്തു; മാതാപിതാക്കള്‍ക്കെതിരേയും കൈയ്യേറ്റം

കൊല്ലം പട്ടാഴി തെക്കേ ചേരി,ആറാട്ടുപുഴയിൽ എസ്എഫ്ഐ പ്രവർത്തകരുടെ വീടുകൾക്കുനേരെ ആർ.എസ്സ് എസ്സ് ആക്രമണം. രക്ഷിതാക്കളെ മർദ്ദിച്ച സംഘം വീട്ടുപകരണങളും ബൈക്കുകളും തകർത്തു.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ആർ.എസ്സ്.എസ്സി ഭീകരത പത്തനാപുരം സെന്റ് സ്റ്റീഫൻ കോളേജിലെ യൂണിറ്റ് ഭാരവാഹികളായ അക്ഷൈ, വിബിൻ എന്നിവരുടെ വീടുകൾക്കു നേരെയായിരുന്നു ആക്രമണം അക്ഷൈയുടെ രക്ഷിതാക്കളായ അനിൽകുമാറിനേയും പൊന്നമ്മേയേയും ആർ.എസ്സ് എസ്സ് അക്രമികൾ മർദ്ദിച്ചു.

വീടിനുള്ളിൽ കയറിയ സംഘം കണ്ണിൽ കണ്ടതെല്ലാം അടിച്ചു തരർത്തു വീടിന്റെ ജനാലചില്ലകളും ബൈക്കുകളും തകർത്തു.മാരകായുധങൾ ഉപയോഗിച്ചായിരുന്നു ആക്രമണം

പത്തനാപുരം സെന്റ് സ്റ്റീഫൻ കോളേജിലുണ്ടായ സംഘർഷത്തിൽ ആർ.എസ്സ് എസ്സ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ എസ്.എഫ.ഐ പ്രവർത്തകർ ചികിത്സയിലാണ് കോളേജിലെ ആർ.എസ്സ് എസ്സ് ഭീകരതയ്ക്കു തുടർച്ചയായാണ് വീടാക്രമിച്ചത്. അക്രമികൾക്കായി പത്തനാപുരം പോലീസ് തെരച്ചിൽ തുടങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here