റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കൊമ്പില്‍ കോര്‍ക്കുന്ന കാള; പിന്നീട് സംഭവിക്കുന്നതിതാണ്; വീഡിയോ വൈറല്‍

യാതൊരു പ്രകോപനവുമില്ലാതെ റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ പിന്നിലൂടെ വന്ന് കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിയുന്ന കാളയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഗുജറാത്തിലാണ് സംഭവം നടന്നത്, റോഡില്‍ ബെക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനോട് സംസാരിച്ച ശേഷം മുന്നോട്ട് പോകുകയായിരുന്നു പെണ്‍കുട്ടി, കാള പുറകിലൂടെ വരുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

ഓടി വന്ന കാള പെണ്‍കുട്ടിയെ കൊമ്പില്‍ കോര്‍ത്ത് എറിഞ്ഞു. പത്തടിയോളം ഉയരത്തില്‍ പൊങ്ങിയ പെണ്‍കുട്ടി നടുകുത്തി റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here