സിനിമയുടെ പിന്നാമ്പുറകാഴ്ചകളില്‍ നിന്നും മാറി ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മ്മിക്കുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകരുടെ കണ്ണിലേക്ക് വിസ്മയിപ്പിച്ചെത്തിക്കുന്ന പരസ്യകാരന്റെ കഥയാണ് 30 മിനിറ്റു ദൈര്‍ഘ്യമുള്ള പരസ്യകാരന്‍ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരോട് പറയുന്നത്.
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കോര്‍ത്തിണക്കുന്ന പരസ്യകാരന്‍ അഭിനയമികവുകൊണ്ടും സ്വാഭാവിക ജീവിതസന്ദര്‍ഭങ്ങള്‍ കൊണ്ടും മനോഹരമാകുന്നു. പ്രമേയത്തില്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന ഈ ഹൃസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ കൈയടി നേടുന്നുണ്ട്.
സൗഹൃദവും തമാശയും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. അവസാനഭാഗത്തെ ട്വിസ്റ്റും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലേക്ക് ചിത്രത്തെയെത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
തേജസ് കെ ദാസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശാം റോയാണ്. സംഗീതം അജയ് ശേഖര്‍ ചിത്ര സംയോജനം തോമസ്
പരസ്യക്കാരന്‍ പൂര്‍ണരൂത്തില്‍ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here