‘ആശാനേ ജോഷി ചതിച്ചില്ല’; ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താന്‍ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം; മമ്മൂട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇങ്ങനെ

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂക്കയുടെ കുഞ്ഞച്ചന്‍ എന്ന അച്ചായന്‍ കഥാപാത്രം മലയാളത്തില്‍ അതേ മാസ് മുഖത്തോടു കൂടി നില്‍ക്കുന്ന കഥാപാത്രമാണ്. മമ്മൂക്കയ്ക്ക് കോമഡിയും നല്ല അസ്സലായി വഴങ്ങുമെന്ന് തെളിയിച്ച ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍.

അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ കാല്‍ നൂറ്റാണ്ടു മുമ്പ് എത്തി വിജയം കൊയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു.

ആദ്യഭാഗത്തില്‍ രഞ്ജിനിയായിരുന്നു നായിക. രണ്ടാം ഭാഗത്തില്‍ ആരാവും മമ്മൂക്കയ്‌ക്കൊപ്പം എത്തുകയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

മമ്മൂട്ടി തന്നെയാണ്  ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ദുല്‍ഖുറും പോസ്റ്റര്‍ തന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആടു 2 വിന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ്, ആരാധകര്‍ കാത്തിരിക്കുകയാണ് മിഥുന്‍മാനുവേല്‍ മമ്മൂട്ടി കൂട്ടുകെട്ടിന്റെ കോട്ടയം കുഞ്ഞച്ചനു വേണ്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel