ഒടിയനു ശേഷം ലൂസിഫറിലേക്ക്; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ലാലേട്ടനും പൃഥ്വിരാജും; ചിത്രീകരണം ജൂണില്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാകനാകുന്ന ചിത്രം ‘ലൂസിഫറിന്റെ ജൂണില്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിനെ നായകനാകുന്ന ചിത്രത്തിന്‍രെ പ്രഖ്യാപനം വന്നതു മുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ്

ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാവും മോഹന്‍ലാല്‍ പൃഥിരാജ് ചിത്രത്തിലേക്ക് എത്തുക. അതിനാല്‍ ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രമാവും ലൂസിഫര്‍. എന്നാല്‍ ചിത്രത്തില്‍ പൃഥിരാജ് അഭിനയിക്കുമോ എന്നകാര്യത്തില്‍ തീര്‍ച്ചയായിട്ടില്ല.

മുരളീ ഗോപിയാണ് ചിത്രത്തിന്‍രെ തിരക്കഥയൊരുക്കുന്നത്. പൃഥിരാജ് ആദ്യമായി സംവിധായകനാകുന്നുവെന്ന നിലയില്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു വര്‍ഷങ്ങള്‍ മുമ്പാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം .

നേരത്തെ ചിത്രം വൈകിയതോടെ പ്രൊജക്ട് ഉപേക്ഷിച്ചു എന്ന നിലയില്‍ വാര്‍ത്ത വന്നിരുന്നു. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും തിരക്കുകള്‍ക്ക് ശേഷം തീര്‍ച്ചയായും ചിത്രം ഉണ്ടാകുമെന്ന് മുരളി ഗോപി ഫേസ്ബുക്ക് ലൈവിലെത്തി അയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here