സിബിഎസ്ഇ 12-ാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്നു; അന്വേഷണത്തിന് ദില്ലി സര്‍ക്കാര്‍ ഉത്തരവ്; വാര്‍ത്ത നിഷേധിച്ച് സിബിഎസ്ഇ; പരീക്ഷ റദ്ദാക്കില്ല

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സംശയം. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ ആണ് ചോര്‍ന്നത്. സംഭവത്തെകുറിച്ചു അന്വേഷിക്കാന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടു.

വാട്‌സ്ആപ്പ് വഴി ഇന്നലെ രാത്രിയോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാണ് ദില്ലി സര്‍ക്കാര്‍ കണ്ടെത്തിയത്. ഇന്ന് അക്കൗണ്ടന്‍സി പരീക്ഷ നടക്കുന്നതിനിടയിലാണ് വിവരം പുറത്ത് വന്നത്.

സംഭവം സ്ഥിരീകരിച്ച് ദില്ലി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാനും സിബിഎസ്ഇയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യം സിബിഎസ്ഇ തള്ളിക്കളഞ്ഞു. പരിശോധനയില്‍ എല്ലാ സ്‌കൂളുകള്‍ക്കും അയച്ച ചോദ്യ പേപ്പറുകളും സുരക്ഷിതമായി ലഭിച്ചുവെന്ന് കണ്ടെത്തിയതായി സിബിഎസ്ഇ അറിയിച്ചു. ചോര്‍ന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ദില്ലി സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ വര്‍ഷം 11 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് 12-ാം ക്ലാസ് പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 5ന് ആരംഭിച്ച പരീക്ഷകള്‍ ഏപ്രില്‍ 13ന് സമാപിക്കും.

ചോദ്യപേപ്പര്‍ ചോര്‍ന്നാല്‍ പരീക്ഷ റദ് ചെയ്ത് വീണ്ടും നടത്തണമെന്നാണ് സിബിഎസ്ഇ ചട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News