ഡി സിനിമാസ് ഭൂമിയിടപാടില്‍ ദിലീപിന് തിരിച്ചടി; കേസെടുക്കാന്‍ കോടതി നിര്‍ദേശം

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

കയ്യേറ്റം നടന്നിട്ടില്ലെന്ന വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് കോടതി തള്ളി. മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ, നടന്‍ ദിലീപ് എന്നിവര്‍ക്കെതിരെ പൊതുപ്രവര്‍ത്തകരന്‍ പി.ഡി ജോസഫ് നല്‍കിയ പരാതിയിലാണ് അന്വേഷണം.

ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണത്തിനായി മുപ്പത്തിയഞ്ച് സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയെന്നായിരുന്നു കോടതിപ്പ് മുന്നിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആരോപണം.

ദിലീപിനു പുറമെ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍, കോടതിയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ വിലന്‍സ് ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും മുന്‍ ജില്ലാ കളക്ടറുടെ നടപടി നിയമപരമാണെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പാടെ തള്ളിക്കളഞ്ഞാണ്, പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകള്‍ കണക്കിലെടുത്ത് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ടത്.

റവന്യൂ രേഖകള്‍ പരിശോധിച്ചും സ്ഥലം അളന്നുമായിരുന്നു വിജിലന്‍സ് ഡിവൈഎസ്പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതോടെ പ്രാഥമിക തലം മുതല്‍ തുടരന്വേഷണം നടത്താനാണ് സാധ്യത.

ആലുവ സ്വദേശി സന്തോഷ് ഇതേ വിഷയത്തില്‍ നല്‍കിയ പരാതി ജില്ലാ കളക്ടറുടെ പരിഗണനയിലാണ്. റീ സര്‍വ്വേ പൂര്‍ത്തിയായെങ്കിലും, കളക്ടര്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടിള്‍ എടുത്തിട്ടില്ല.

സ്വാതന്ത്യത്തിനു മുമ്പ് തിരുക്കൊച്ചി ഗവണ്‍മെന്റ് വഴി ചാലക്കുടിയിലെ സ്വകാര്യ ദേവസ്വത്തിന് ലഭിച്ച ഭുമി എട്ട് ആധാരങ്ങളിലൂടെ ദിലീപ് സ്വന്തമാക്കി എന്നാണ് പരാതിക്കാരന്റെ ആരോപണം. ഉന്നത തലഉദ്യോഗസ്ഥ സഹായവും ഇക്കാര്യത്തില്‍ ഉണ്ടയിട്ടുണ്ടെന്നാണ് പി.ഡി ജോസഫ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News