ഐ ഫോണ്‍ X നിര്‍മ്മാണം ആപ്പിള്‍ നിര്‍ത്തുന്നു?

വര്‍ഷാ വര്‍ഷം പുതിയ മോഡലുകള്‍ വിപണിയിലിറക്കുന്ന ആപ്പിള്‍ കമ്പനികള്‍ക്ക് തിരിച്ചടി നല്‍കി ഐ ഫോണ്‍ X. ഐ ഫോണ്‍ X വാങ്ങാതിരുന്നതിന്‍റെ കാരണമായി പലരും പറയുന്നത് അതിന്‍റെ വിലക്കൂടുതലിനെ കുറിച്ചു തന്നെയാണ്.

ഐ ഫോണ്‍ X ശ്രേണിയിലെ തുടക്ക മോഡലിന്‍റെ വില 92000 രൂപയ്ക്ക് മുകളിലാണ്. വര്‍ഷം തോറും മെച്ചപ്പെട്ട മോഡലുകള്‍ എത്തുമ്പോള്‍ വെറും ഒരു വര്‍ഷത്തേക്കു മാത്രമായി ഇത്രയധികം കാശ് കളയാന്‍ തങ്ങള്‍ ഇല്ലെന്നാണ് ഐ ഫോണ്‍ മുതലാളിമാര്‍ പറയുന്നത്. ഇതൊരു പക്ഷേ സ്മാര്‍ട് ഫോണ്‍ വ്യവസായത്തിനു തന്നെ തിരിച്ചടിയായേക്കാം.

പൈപ്പര്‍ ജാഫ്രെയ് (Piper Jaffray) എന്ന മാനേജ്‌മെന്റ് കമ്പനി നടത്തിയ പഠനത്തിലെ മൂന്നിലൊന്നിൽ ആളുകള്‍ പറയുന്നത് ഐഫോണ്‍ Xന് ഇട്ടിരിക്കുന്ന വില കൂടുതലാണെന്നാണ്.

ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാകുമെന്നു കരുതിയ ഐഫോണ്‍ Xന്റെ വില്‍പ്പന പ്രതീക്ഷയ്‌ക്കൊത്തുയരാത്തതിനാല്‍ ഈ മോഡലിന്‍റെ നിര്‍മാണം കമ്പനി കുറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉദ്ദേശിച്ചത്ര ഓര്‍ഡര്‍ കിട്ടുന്നില്ല എന്നതു തന്നെ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News