കുപ്പിവെള്ളം മാരക രോഗങ്ങള്‍ക്ക് കാരണമോ?; ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട്

കുപ്പിവെള്ളങ്ങളില്‍ മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന പ്ലാസ്റ്റിക്ക് മാലിന്യം ഉണ്ടെന്ന് പുതിയ പഠനം. ലോകത്തിലെ തന്നെ പ്രധാന കമ്പനികളുടെ കുപ്പിവെള്ളങ്ങളിലാണ് വിഷാംശം കണ്ടെത്തിയത്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഷെറി മാസണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് മനുഷ്യനെ ആശങ്കയിലാക്കുന്ന കണ്ടെത്തല്‍ പുറത്ത് വന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 9 രാജ്യങ്ങളില്‍ നിന്നാണ് പഠനത്തിന് ആവശ്യമായ സാമ്പിള്‍ ഷെറി മാസണ്‍ ശേഖരിച്ചത്. കണ്ടെത്തല്‍ പ്രകാരം വന്ധ്യത, ക്യാന്‍സര്‍, ഓട്ടിസം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഈ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കാരണമാകും.

പരിശോധനക്ക് വിധേയമാക്കിയ 93 ശതമാനം സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ട്. കുപ്പികളില്‍ വെള്ളം നിറച്ചതിന് ശേഷമാണ് തരിരൂപത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യം കടന്ന് കൂടുന്നത്. കുപ്പികള്‍ സീല്‍ ചെയ്യുന്നതില്‍ സംഭലിക്കുന്ന അപാകതകള്‍ ആകാം ഇതിന് കാരണമെന്നും വിലയിരുത്തലുകള്‍ ഉണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News