ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രം മഹാനടിയുടെ പോസ്റ്റര്‍ കണ്ട് അമ്പരക്കുകയാണ് ആരാധകര്‍.ഇരുവരും പഴയകാല താരങ്ങളായ സാവിത്രിയെയും ജെമിനി ഗണേശനെയുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലെ പോസ്റ്റര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പഴയ മമ്മൂട്ടിയെയും മേനകയെയുമാണ് അനുസ്മരിക്കുന്നത്.
അനുഷ്‌ക ഷെട്ടി, സാമന്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബയോപിക് നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here