അത് സെല്‍ഫി ദുരന്തമല്ല; അമ്മൂമ്മയെ ‘കിണറ്റിലിട്ടത്’ സംവിധായകന്റെ മിടുക്ക്

എന്തും ഏതും വൈറലാകുന്ന കാലമാണ്. പക്ഷേ അവയില്‍ പലതും അസത്യമോ അര്‍ദ്ധ സത്യമോ ആയിരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കിയിരിക്കുകയാണ് ഒരു സംവിധായകന്‍.

കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികള്‍ സെല്‍ ഫിയെടുക്കുന്നതിനിടെ മുത്തശ്ശി കിണറ്റില്‍ വീഴുന്നു എന്ന പേരില്‍ പ്രചരിച്ചത് പുതിയ മലയാള സിനിമയുടെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയതാണ്.

കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ മുത്തശ്ശി ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണെന്ന തരത്തില്‍ സെല്‍ഫി ദുരന്തമെന്ന പേരിലാണ് വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

എന്നാല്‍ ഇത് ദുരന്തമല്ലെന്നും ഒരു സംവിധായകന്റെ മിടുക്കായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

സംവിധായകന്‍ വി രാധാകൃഷ്ണന്‍ വീമ്പ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണാര്‍ത്ഥം തയ്യാറാക്കിയ വീഡിയോയാണിത്.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിവിയന്‍ സേവ് ലൈഫ് എന്ന പേരില് നടത്തിയ സമരത്തിലൂടെ ആള്‍ക്കാരെ തെറ്റായ പ്രചരണങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് സംവിധായകന്‍ വി രാധാകൃഷ്ണന്‍ പറഞ്ഞു.

മുപ്പത് വര്‍ഷത്തിലേറെ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജലക്ഷ്മിയമ്മയാണ് കിണറ്റില്‍ വീഴുന്ന മുത്തശ്ശിയായി അഭിനയിച്ചത്. നേരത്തെ സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചുള്ള സിനിമാ പ്രചരണം തന്ത്രപരമായി ഉപയോഗിച്ച് വിജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News