ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട്ടിന് ആതിഥ്യമരുളി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. പാലക്കാട് ഒളപ്പമണ്ണ മനയാണ് മോഹൻലാലിന്റെയും നിക്ക് ഉട്ടിന്റെയും അപ്രതീക്ഷിത കൂടിക്കാഴ്ച്ചക്ക് വേദിയായത്. നിക്ക് ഉട്ട് ഒളപ്പമണ്ണയിലെത്തിയപ്പോൾ ഒടിയൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു.
ഡോക്യുമെന്ററി നിർമാണത്തിന്റെ ഭാഗമായുള്ള കേരള സന്ദർശനത്തിനിടെയാണ് നിക്ക് ഉട്ട് ഒളപ്പമണ്ണയിലെത്തിയത്. ലോകത്തെ വിസ്മയിച്ച ഫോട്ടോഗ്രാഫറെ ഒളപ്പമണ്ണയിലേക്ക് സ്വീകരിച്ചത് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. സംവിധായകൻ ശ്രീകുമാർ മേനോനും നിക്ക് ഉട്ടിനെ സ്വീകരിക്കാനെത്തി.
ഒരാഴ് ച മുമ്പെത്തിയ നിക്ക് ഉട്ട് കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയാണ്. വിയറ്റ്നാം യുദ്ധത്തിന്റെ ഓർമകൾ ഇപ്പോഴും മനസിൽ നിന്ന് പോവാത്ത എനിക്ക് ഇത്തരം ശാന്തമായ കാഴ്ചകൾ വളരെ ആശ്വാസകരം ആണെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ നേരം മോഹൻലാലുമായി സംസാരിച്ച ശേഷം ലോകത്തെ പകർത്തിയ ക്യാമറയിൽ മോഹൻ ലാലിനെ നിക്ക് ഉട്ട് പകർത്തി. ഒളപ്പമണ്ണ മനയിലെ കാഴ്ചകൾ കണ്ട് എറെ നേരം ചിലവഴിച്ച ശേഷം സിനിമാ സെറ്റിൽ നിന്ന് ഭക്ഷണവും കഴിച്ചാണ് നിക്ക് ഉട്ട് മടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here